Posts

ഉറക്കപ്പിച്ച്

നീണ്ടുനിവർന്നുകിടന്നുള്ള ഉറക്കത്തിന് ഒരു നീണ്ടകഥയോളം വലിപ്പമുണ്ട്. തുടക്കവും ഒടുക്കവുമുള്ള, വളവും തിരിവുമുള്ള ഘടനയൊത്ത ഒരു നീണ്ടകഥ.  നിവർന്നുറങ്ങുമ്പോൾ ഉറക്കം സൃഷ്ടിക്കപ്പെടുകയാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന തീവ്രതയിൽ, അളന്ന് തിട്ടപ്പെടുത്തിയ ആഴത്തിൽ, നാം രൂപം കൊടുത്ത സ്വപ്നങ്ങളുമായി ഒരുറക്കം നാം നിർമ്മിച്ചെടുക്കുന്നു. കാലങ്ങളോളം ഉറക്കത്തിലേക്കും ഉണർവിലേക്കും ഒലിച്ചുപോകാതെ ആ സുഖസുഷുപ്തിയെ അണകെട്ടിനിർത്താൻ നമുക്കാവും. എന്തിനുറങ്ങുന്നു എന്ന ചോദ്യത്തെക്കാൾ എന്തിനുണരുന്നു എന്നതിനാവും അവിടെ നാം ഉത്തരം കണ്ടെത്തുക. വായനക്കാരനെക്കൊണ്ട് എളുപ്പത്തിൽ താളുകൾ മറിപ്പിക്കാനാവണം ആ നീണ്ടകഥയ്ക്ക് എന്നില്ല.  വിരസമായ ഉറക്കങ്ങളുണ്ട്. വിണ്ടുകീറിയ കാല്പാദംപോലെ നോവും നീറ്റലും ആ ഉറക്കത്തിന് കൂട്ടുനടക്കും. എങ്കിലുമാ നോവ് ചുമന്ന് മനുഷ്യർ ചിലപ്പോൾ സ്വർഗ്ഗവാതിൽ വരേയ്ക്കും നടന്നുകയറാറുണ്ടത്രെ. മുന്നിൽ തുറക്കപ്പെട്ട സ്വർഗ്ഗകവാടത്തെ വേണ്ടെന്നുവയ്ക്കാൻ മാത്രം സുന്ദരമായ നരകങ്ങൾ അവരപ്പോഴേക്കും ഭൂമിയിൽ കണ്ടെത്തിയിരിക്കും.  കഴിഞ്ഞതും വരുന്നതുമായ കാലത്തോട് ചോദ്യോത്തര സംവാദങ്ങൾ നടത്താതെ മനുഷ്യന്റെ കാലും കയ്യും വരി...

Blood-Red Grapes

I dream of blood soaked feet, days before it actually spills over my clothes. The blood red dreams found way to my sleepy eyes as any other month. The dream was not too lengthy, Feet sunk in a pool of blood, and my reason reminded, its routine. Then I saw the grapevine entangling my legs and the small leaves sprouting to life. The hands of the vines found its roots inside my belly. I heard it clear, the plant called me ‘mumma’. The death of my child who never called me mother was not a sudden thunder upon my spring. He kept telling me every day, I will miss you and I will wait for you.  I was half ripe when I found him, and still unripe while losing him. I do not remember the way he found me. But I knew he would, for he was where I belonged, for he was who I am.  He first informed his arrival, beating up the little heart within the home he built inside me. It was so loud that I kept on listening to it, no matter, to whom all I talked .  In a fine Sunday, he called me 'mum...

തായ്

തായ്ത്തടിയിൽ വളർന്നുകയറിയ ഇത്തിൾവള്ളിപോലെയാണ് അന്ന് അയാൾ അവളിൽ പടർന്നത്. നീണ്ടുനിന്ന ഭോഗത്തിൽ അൽപ്പാൽപ്പമായി ഭക്ഷിച്ചുതീർത്തത് അവളുടെ ആത്മാവാണെന്ന് അയാളറിഞ്ഞിരുന്നുവോ? കത്തിയാളിയ കാമത്തിൽ ദഹിച്ചടങ്ങിയ ജഡമായി അവൾ മരണമറിഞ്ഞു. നേരിനും നുണയ്ക്കുമിടയിൽ അബോധമാണ് പൊതിഞ്ഞുനിന്നത്. കാലവും കഥയും വിട്ട് മറവിയുടെ താത്കാലിക ശാന്തിയിൽ അവൾ നിവർന്നുകിടന്നു.  താലിച്ചരടിൻറെ കനമില്ലാത്ത രാത്രികളോട് അവൾക്ക് കടപ്പാടാണ്. ഒരു രാത്രി മാത്രം വന്നുപോയ പുരുഷകേസരികളോട് അതിരില്ലാത്ത വാത്സല്യമാണ്. ദൈവരൂപത്തിന് നൽകാനാകാതെപോയ മനഃശാന്തിയാണ് പെണ്ണിന്റെ നഗ്നരൂപത്തിൽ അവർ തേടുന്നത്. പണ്ടെങ്ങോ മറന്നുപോയ അമ്മയുടെ മുലപ്പാലിന്റെ രുചി തേടിയാണ് അയാളാദ്യമായി അവളെക്കാണാനെത്തുന്നത്. മകനെ പ്രസവിച്ചുകഴിഞ്ഞ ഇടവേളയിലൊന്നിൽ വാതിലിനുവെളിയിൽനിന്ന് കേണപേക്ഷിച്ച അയാളോട് കയറിവരാൻ പറഞ്ഞത് നേർത്ത ഖദറിനുള്ളിൽ തെളിഞ്ഞ അഞ്ഞൂറിന്റെ വെളിച്ചമൊന്നുകൊണ്ട് മാത്രമാണ്. മുലപ്പാലിന്റെ രുചിമാത്രം മതിയെന്ന് പറഞ്ഞ് അയാൾ ചേർന്നുകിടന്നു. കുഞ്ഞുണരുന്നത് വരെ മുലപ്പാൽ രുചിച്ചും മണത്തും അയാൾ കരഞ്ഞു. പോകുമ്പോൾ കുഞ്ഞിന്റെ കാലിൽ അവൾ കാണാതെ തൊട്ടിട്ടാണ് പോയത്.പിന്...

അരനൂറ്റാണ്ട്

കണ്ടതും കാണാനുള്ളതുമായ സ്വപ്‌നങ്ങൾ നിരത്തിവച്ച് അതിനെ ധ്യാനിച്ചിരുന്ന് മണിക്കൂറുകൾ കഴിച്ചുകൂട്ടിയ കാലത്തോട് അവർക്കിന്ന് അതിരുകടന്ന അസൂയയാണ്. എന്തിനാണ് നരകയറിയ മുടിയിഴകൾവഴി കാലമെത്താത്ത ഈ വിരക്തി നുഴഞ്ഞുകയറുന്നത്? അൻപതുകൾ രണ്ടാം പിറവിയാണ്, നുണച്ചിറക്കാൻ ഒരുപകുതി ഇനിയുമുണ്ട്. മനുഷ്യായുസ് ഇനിയൊന്നും എഴുപത് താണ്ടില്ലെന്ന് പറഞ്ഞ നല്ലപാതിയോട് തന്റെ നൂറാം പിറന്നാളിന് പൊട്ടിക്കാൻ മത്താപ്പ് വാങ്ങിവയ്ക്കണമെന്ന് പറഞ്ഞപ്പോൾ തോന്നിയ ഉറപ്പ് ഇന്നില്ല. കോച്ചിപ്പിടിക്കുന്ന മജ്ജയും തേയ്മാനം വന്ന കഴുത്തും ഓരോ ദിവസവും ഉണരുമ്പോൾ ഒരു മണൽഘടികാരം പോലെ മുന്നിൽ വന്ന് നിൽക്കുന്നുണ്ട്.  ദോശക്കല്ലിൽ വീണ്ടുമൊരിക്കൽക്കൂടി സ്ഥിരംമട്ടിൽ തവി വട്ടം വരയ്ക്കുന്നു. എന്നത്തേതും പോലെ സാമ്പാറിൽ ഉപ്പോ മുളകോ പാകംതെറ്റിനടന്ന് പ്രതിഷേധിക്കുന്നു. അലക്കാത്ത തുണികളിലും വലകെട്ടിയ ജനലുകളിലും മാത്രം കുരുങ്ങിപ്പോകുന്ന കണ്ണുമായി ഇനിയുമൊരു പകുതി ജീവിച്ചുതീർക്കുകയെന്നത് ഭാഗ്യത്തിന്റെ സൂചികയിൽപ്പെടുമെന്ന് തോന്നുന്നില്ല.  നടന്നുപതിഞ്ഞ വഴികളിൽ യാത്രക്കാരനല്ല നടക്കുന്നത്. വഴി, യാത്രികനെ നടത്തിക്കുകയാണ്. ഉറപ്പിന്റെ, സ്ഥിരതയുടെ, വാഗ്ദാന...

ഉപ്പുതൊടാത്ത നുണകൾ

ഞാൻ കാത്തിരിക്കുന്നത് മായാജാലങ്ങൾക്കായാണ്. യാഥാർഥ്യത്തിന്റെ ഉപ്പുതൊടാത്ത പരിശുദ്ധമായ നുണ.  എന്റെ  നീല സ്കൂട്ടറിൽ അതിവേഗത്തിൽ പായുമ്പോൾ ഈ നിരത്തുകളെല്ലാം കടലാണെന്നും ഞാനൊരു ചെറുവഞ്ചിയുമായി അവിടെ തുഴഞ്ഞുനടക്കുകയാണെന്നും എനിക്ക് തോന്നും ആകാശത്തെ നോക്കിയിരുന്നാൽ എനിക്ക് പേടിയാകും. തലയ്ക്ക് മുകളിലെ കടൽ. കാറ്റെപ്പോൾ വേണമെങ്കിലും ഒരു തിരയെ എന്റെ തലയ്ക്ക് മുകളിൽ വീഴ്ത്താം. മീൻകറിയിൽ ഉപ്പുകുറഞ്ഞാൽ ഞാൻ കടലിനെയോർക്കുന്നു. കൂടെ കടലില്ലാതെ ഈ മീൻകുഞ്ഞുങ്ങൾ എന്റെ ആമാശയത്തിൽ ശ്വാസം മുട്ടി മരിക്കുമോ? സ്വപ്നത്തിൽ കടൽ കണ്ടപ്പോഴെല്ലാം നനഞ്ഞ കാലുകളുമായാണ് എഴുന്നേറ്റത്. കട്ടിൽ വിരിപ്പിൽ നിന്ന് മണൽ കുടഞ്ഞുകളയാത്തതിന് അമ്മയുടെ വഴക്കും കിട്ടിയിട്ടുണ്ട്.  കോവളത്തോ കന്യാകുമാരിയിലോ  ചെന്നാൽ കടലിനെ ഒന്ന് കാണാൻ കൂടി കിട്ടില്ല.  അടുത്തെത്തി എന്ന് കണ്ടാൽ ചോദ്യവും പറച്ചിലുമായി ആകെ ബഹളമാണ്. വർത്തമാനം കഴിഞ്ഞ് മണ്ണുകുടഞ്ഞ് കയറുമ്പോൾ ഓരോതവണയുമോർക്കും, കടലുകണ്ടില്ലല്ലോ.  കടൽ കാണാൻ തോന്നിയാൽ കണ്ണടച്ച് കമ്പിളിപ്പുതപ്പിനുള്ളിൽ ചുരുളുക. അല്ലെങ്കിൽ ഒരു ചൂടുചായയുമായി റോഡ്‌ വക്കിൽ നിൽക്കുക. അതുമല്ലെങ്...