Posts

Showing posts from April, 2024

തായ്

തായ്ത്തടിയിൽ വളർന്നുകയറിയ ഇത്തിൾവള്ളിപോലെയാണ് അന്ന് അയാൾ അവളിൽ പടർന്നത്. നീണ്ടുനിന്ന ഭോഗത്തിൽ അൽപ്പാൽപ്പമായി ഭക്ഷിച്ചുതീർത്തത് അവളുടെ ആത്മാവാണെന്ന് അയാളറിഞ്ഞിരുന്നുവോ? കത്തിയാളിയ കാമത്തിൽ ദഹിച്ചടങ്ങിയ ജഡമായി അവൾ മരണമറിഞ്ഞു. നേരിനും നുണയ്ക്കുമിടയിൽ അബോധമാണ് പൊതിഞ്ഞുനിന്നത്. കാലവും കഥയും വിട്ട് മറവിയുടെ താത്കാലിക ശാന്തിയിൽ അവൾ നിവർന്നുകിടന്നു.  താലിച്ചരടിൻറെ കനമില്ലാത്ത രാത്രികളോട് അവൾക്ക് കടപ്പാടാണ്. ഒരു രാത്രി മാത്രം വന്നുപോയ പുരുഷകേസരികളോട് അതിരില്ലാത്ത വാത്സല്യമാണ്. ദൈവരൂപത്തിന് നൽകാനാകാതെപോയ മനഃശാന്തിയാണ് പെണ്ണിന്റെ നഗ്നരൂപത്തിൽ അവർ തേടുന്നത്. പണ്ടെങ്ങോ മറന്നുപോയ അമ്മയുടെ മുലപ്പാലിന്റെ രുചി തേടിയാണ് അയാളാദ്യമായി അവളെക്കാണാനെത്തുന്നത്. മകനെ പ്രസവിച്ചുകഴിഞ്ഞ ഇടവേളയിലൊന്നിൽ വാതിലിനുവെളിയിൽനിന്ന് കേണപേക്ഷിച്ച അയാളോട് കയറിവരാൻ പറഞ്ഞത് നേർത്ത ഖദറിനുള്ളിൽ തെളിഞ്ഞ അഞ്ഞൂറിന്റെ വെളിച്ചമൊന്നുകൊണ്ട് മാത്രമാണ്. മുലപ്പാലിന്റെ രുചിമാത്രം മതിയെന്ന് പറഞ്ഞ് അയാൾ ചേർന്നുകിടന്നു. കുഞ്ഞുണരുന്നത് വരെ മുലപ്പാൽ രുചിച്ചും മണത്തും അയാൾ കരഞ്ഞു. പോകുമ്പോൾ കുഞ്ഞിന്റെ കാലിൽ അവൾ കാണാതെ തൊട്ടിട്ടാണ് പോയത്.പിന്...