ഇല്ലായ്മകളിൽ ഉണ്ടാകുന്നത്
നടന്നു കയറാൻ
ഇടങ്ങളില്ലാത്തപ്പോൾ
നാം ഓർമ്മകളിലേക്ക്
തിരികെ നടക്കുന്നു.
കുതിർത്തിരുത്താൻ
മഴയില്ലാത്തപ്പോൾ
കണ്ണുകളെ നാം
ആകാശമാക്കുന്നു.
പറഞ്ഞു നൽകാൻ
വാക്കുകളില്ലാത്തപ്പോൾ
മൗനത്തിൻ്റെ
വ്യാകരണം പഠിക്കുന്നു.
കണ്ടു തീർക്കാൻ
കാഴ്ച്ചകളില്ലാത്തപ്പോൾ
കണ്ടതെല്ലാം
കഥകൾ പറയുന്നു.
ഇല്ലായ്മകളിൽ പിറന്നുവീണവനെ
ഞാൻ നീയെന്ന് വിളിക്കുന്നു

🖤
ReplyDeletethank u chechiyee
Delete