Posts

Showing posts from June, 2020

ആവർത്തനങ്ങളിലെ ഇരട്ടത്താപ്പ്

Image
ഇടയ്ക്ക് വീട്ടിലെ ചുമർഘടികാരത്തിൻ്റെ കാലൊച്ചകൾക്കായി ഒന്ന് കാതോർത്ത് നോക്കാറുണ്ടോ? ടിക് ടിക് ശബ്ദത്തോടെ പട്ടാളച്ചിട്ടയിൽ നടത്തം തുടരുന്ന സൂചികളേക്കാൾ നന്നായി ആവർത്തനങ്ങളുടെ തത്വശാസ്ത്രത്തെപ്പറ്റി മറ്റാരാണ് പറയുക? ഒ വി വിജയൻ ഗുരുസാഗരത്തിൽ പറഞ്ഞതുപോലെ "അനന്തകാലങ്ങളുടേയും ആവർത്തനങ്ങളുടേയും നാൽക്കവല ''. ഒരേ ഈണം തന്നെ കാലാകാലങ്ങളായി വായിച്ചു കൊണ്ടേയിരിക്കുന്ന ഒരു പിയാനിസ്റ്റിനെയോ, ഒരേ ചിത്രം തന്നെ ആവർത്തിച്ചു വരയ്ക്കുന്ന ചിത്രകാരനെയോ നമ്മൾ മനോരോഗി എന്ന് വിളിച്ചേക്കാം. പക്ഷേ ഒരേ താളത്തിൽ കറങ്ങിക്കൊണ്ടേയിരിക്കുന്ന ഘടികാര സൂചികൾ നമുക്ക് കൃത്യനിഷ്ടതയുടെ പ്രതീകമാണ്. ആവർത്തനങ്ങൾ പൊതുവേ മനുഷ്യൻ്റെ അളവുകോലുകൾക്ക് സ്വീകാര്യമായ ഒന്നല്ലല്ലോ. ഒരു കവി എഴുതിയ വരി തന്നെ (അല്ലെങ്കിൽ ആശയം ) മറ്റൊരാളെഴുതിയാൽ നാമതിനെ കോപ്പിയടിയാക്കുന്നു.( മറ്റൊരുവൻ്റെ തൂലികയിലൊഴുകിയ ചോരത്തുള്ളികൾ മോഷ്ടിക്കുന്നതല്ല, ഉദ്ദേശിക്കുന്നത് ). ഒരേ കഥയുള്ള സിനിമകളിറങ്ങുമ്പോൾ ക്ലീഷേ എന്ന ടാഗ് ലൈനിൽ അതൊക്കെയും വിധിക്കപ്പെടുന്നു. ഒരിക്കലെഴുതപ്പെട്ടാൽ വാക്ക് അവിടെ മരിച്ചു വീഴുന്നു എന്ന സിദ്ധാന്തം തന്നെയാവാം കാരണം. ഇതിന് വിരുദ്...

സ്വപ്നാടകന്റെ ധർമ്മം

Image
ചില ദിവസങ്ങളിലങ്ങനെയാണ്. ആരോടോ പരിഭവമെന്നതു പോലെ ആകാശമാകെ മേഘങ്ങൾക്കുള്ളിൽ ഒളിച്ചിരിയ്ക്കുന്നു. നീല നിറത്തിലെ തെളിഞ്ഞ ആകാശത്തെ തേടുമ്പോൾ കാണുന്നത് ഒരു വലിയ വെള്ളപുതപ്പാണ്. അതിനു താഴെയായി കാണുന്ന തെങ്ങോലകളും വൻ മരങ്ങളുമെല്ലാം ഒരു എ4 കടലാസിൽ വരയ്ക്കപ്പെട്ട ചിത്രങ്ങളെന്നുപോലെ ഗൗരവത്തോടെ നമ്മെ നോക്കിയിരിക്കുന്നു. ഏതോ വിദ്യാലയത്തിലെ ചിത്രരചനാ മത്സരത്തിൽ മരത്തെ വരയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ആകാശത്തിന് ചായം നൽകാൻ മറന്നു പോയ കുട്ടിയുടെ നിഷ്കളങ്കതയുണ്ട് അവയ്ക്കെല്ലാം. സുഹൃത്തിൻ്റെ ചിത്രത്തിൽ ഒരു കുസൃതിച്ചിരിയോടെ മഷി കുടഞ്ഞ വികൃതിക്കുട്ടിയുടെ കുലുങ്ങിച്ചിരി ഓർമ്മിപ്പിച്ചു കൊണ്ടാണ് ചെറു കാക്കകൾ അങ്ങകലെയായി പറന്നകലുന്നത്. അത് കാണുമ്പോൾ V എന്ന ഇംഗ്ലീഷ് അക്ഷരത്തിൻ്റെ കാരുണ്യം കൊണ്ട് കാക്കകളെ വരച്ചിരുന്ന ആ പഴയ ബാല്യത്തോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നും. പിന്നെ പറന്നകലുന്ന കാക്കയുടെ രൂപം തന്നെ വിക്ടറിയുടെ ആദ്യാക്ഷരമായ v യ്ക്ക് തിരഞ്ഞെടുത്ത അപാരനായ ആ കലാകാരനെ ഒരു നിമിഷം കണ്ണുകളടച്ച് ആദരിക്കും. എന്തായാലും ഈ വെള്ളപ്പുതപ്പിന് ചന്തം കൂടുന്നത് അതിനുളളിൽ ഒരു നീലാകാശം ഒളിച്ചിരിക്കുന്നു എന്തിന്നാതിനാലാണോ ? വെള...

വീരം

Image
പുതിയകാല മലയാള സിനിമയ്ക്ക്  നിരവധി സംഭാവനകൾ  നൽകിയ സംവിധായകനാണ് ശ്രീ ജയരാജ്. ജയരാജിന്റെ കാവ്യാത്മകമായ ചലച്ചിത്രങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ട  സിനിമയാണ്  വീരം. വീരം എനിക്കുനൽകിയ കാഴ്ചാനുഭവം പങ്കുവയ്ക്കുകയാണ് ഇവിടെ... വീരം ലോക സാഹിത്യത്തിലെ എക്കാലവും ആഘോഷിക്കപ്പെട്ട കൃതിയായ ക്ഷേക്സ്പെയറിൻ്റെ മക്ബത്ത്, വടക്കൻ പാട്ടുകളുടെ കഥാപരിസരത്തിലേക്ക് ആവാഹിച്ചു കൊണ്ട്, തൻ്റെ നവരസ പരമ്പരയിലെ അഞ്ചാമത്തെ സിനിമയായി, ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് വീരം. 2016ൽ ഇംഗ്ലീഷ്, മലയാളം,ഹിന്ദി എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിൻ്റെ തിരക്കഥയും ജയരാജിൻ്റേത് തന്നെയാണ്.  വടക്കൻപാട്ടുകളുടെ പരമ്പരാഗത ആഖ്യാനശൈലിയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ റിയലിസ്റ്റിക്കായ ഒരു പശ്ചാത്തലം വീരത്തിന് അവകാശപ്പെടാനുണ്ട് . കഥാപാത്രങ്ങളുടെ വസ്ത്രാലങ്കാരം മുതൽ ലൊക്കേഷൻ രൂപപ്പെടുത്തൽ വരെ ഒരു തനതായ ശൈലി അവതരിപ്പിക്കപ്പെടുന്നു. ആർട്ട് ഡയറക്ഷനും അഭിനന്ദനാർഹമായ നിലവാരം പുലർത്തുന്നുണ്ട്. ക്ഷേക് സ്പെയറിൻ്റെ മക്ബത്ത് പ്രഭുവിന് നേരിടേണ്ടി വരുന്ന ഹാലുസിനേഷനുകൾ മറ്റൊരു തരത്തിൽ അനുഭവിക്കുന്നുണ്ട് വടക്കൻ പ...

ജന്മാന്തരയാത്രകൾ - ശ്രീ എം

Image
ഭാരതത്തിലെ സാംസ്കാരിക  അദ്ധ്യാത്മിക മേഖലകളിൽ സജീവ സാന്നിധ്യമായ ശ്രീ എം എന്ന മുംതാസ് അലി, തൻ്റെ ഹിമാലയൻ യാത്രകളുടേയും ഋഷീശ്വരൻമാരുമായി നടത്തിയ സംവാദങ്ങളുടേയും ഓർമ്മക്കുറിപ്പുകളാണ് 'ജന്മാന്തര യാത്രകൾ '. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ' എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട തൻ്റെ ആത്മകഥയുടെ രണ്ടാം ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാൽ കാലഗണന അനുസരിച്ചുള്ള പരമ്പരാഗത ആത്മകഥാകഥന ശൈലിയിൽ നിന്നും വ്യത്യസ്തമായി ജീവിതത്തിലെ ചില ഏടുകൾ ചെറുകുറുപ്പുകളാക്കിയാണ് എം അവതരിപ്പിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ശ്രീ എം തൻ്റെ 19-ാം വയസ്സിലാണ് തൻ്റെ  ഗുരുവിനെ തേടി ഹിമാലയ സാനുക്കളിലേക്ക് യാത്ര തിരിക്കുന്നത്. ഒടുവിൽ ബദരിനാഥ ക്ഷേത്രത്തിനപ്പുറമുള്ള വ്യാസ ഗുഹയിൽ അദ്ദേഹം തൻ്റെ ഗുരുനാഥനായ ശ്രീ ഗുരു ബാബാജിയെ കണ്ടെത്തി. ബാബാജിയുടെ സമാധി വരെയുള്ള അനുഭവങ്ങളായിരുന്നു 'ഗുരു സമക്ഷത്തിൽ ' എം പങ്കുവയ്ച്ചത് . എന്നാൽ അതിനു മുൻപും ശേഷവുമായി അദ്ദേഹം കണ്ടു മുട്ടിയ അനവധി ആദ്ധ്യാത്മികാചാര്യൻമാരുമായുള്ള സമാഗമവും ,അവിടെ കണ്ടെത്തിയ അതിശയകരമായ അനുഭൂതി മണ്ഡലങ്ങളും അവരുമായി നടത്തിയ ബൗദ്ധിക ചർച...